Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Justice Koshy Commission Report

ബ്ലാ​​ക്ക് ബോ​​ക്സായി തുടരുന്ന ജ​​സ്റ്റീ​​സ് കോ​​ശി ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ട്

ജ​​​​സ്റ്റീ​​​​സ് ജെ.​​​​ബി. കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലെ 220 ശി​​​​പാ​​​​ർ​​​​ശ​​​​ക​​​​ൾ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​യെ​​ന്നും ബാ​​​​ക്കി​​​​യു​​​​ള്ള​​​​വ പ​​​​രി​​​​ഹ​​​​രി​​​​ച്ച് വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നു​​മു​​​​ള്ള മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ അ​​​​റി​​​​യി​​​​പ്പ് ക​​​​ണ്ടു. ഭ​​​​ര​​​​ണ​​​​ത​​​​ല​​​​ത്തി​​​​ൽ കാ​​​​ര്യ​​​​ങ്ങ​​​​ൾ ച​​​​ലി​​​​ക്കു​​​​ന്നു​​​​ണ്ട​​​​ല്ലോ എ​​​​ന്ന​​​​തി​​​​ൽ ആ​​​​ശ്വാ​​​​സ​​​​മു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​പ​​​​ര​​​​മാ​​​​യ ഒ​​​​രു വി​​​​യോ​​​​ജി​​​​പ്പ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താ​​​​തി​​​​രി​​​​ക്കാ​​​​ൻ നി​​​​ർ​​​​വാ​​​​ഹ​​​​മി​​​​ല്ല. ഇ​​​​ങ്ങ​​​​നെ​​​​യാ​​​​യി​​​​രു​​​​ന്നോ ഇ​​​​ത് ന​​​​ട​​​​ത്തേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന​​​​ത്? സ​​​​ച്ചാ​​​​ർ ക​​​​മ്മ​​​​ിറ്റി റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യ മാ​​​​തൃ​​​​ക​​​​യി​​​​ലാ​​​​ണോ കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​ത്? ഒ​​​​ന്ന് തു​​​​റ​​​​ന്ന പു​​​​സ്ത​​​​ക​​​​മാ​​​​ണെ​​​​ങ്കി​​​​ൽ മ​​​​റ്റൊ​​​​ന്ന് ഇ​​​​ന്നും അ​​​​ട​​​​ഞ്ഞ പെ​​​​ട്ടി​​​​യാ​​​​ണ്.

ജ​​​​സ്റ്റീ​​​​സ് ര​​​​ജീ​​​​ന്ദ​​​​ർ സ​​​​ച്ചാ​​​​ർ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​പ്പോ​​​​ൾ അ​​​​ത് ഏ​​​​തെ​​​​ങ്കി​​​​ലും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ അ​​​​ല​​​​മാ​​​​ര​​​​യി​​​​ൽ പൂ​​​​ട്ടി​​​​വ​​യ്​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നി​​​​ല്ല ചെ​​​​യ്ത​​​​ത്. അ​​​​ത് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​ൽ വ​​​​ച്ചു. പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന് മു​​​​ന്നി​​​​ൽ അ​​​​ത് തു​​​​റ​​​​ന്നു​​​​വ​​​​ച്ചു. അ​​​​തി​​​​ലെ ക​​​​ണ്ടെ​​​​ത്ത​​​​ലു​​​​ക​​​​ൾ എ​​​​ന്താ​​​​ണെ​​​​ന്നും ശി​​​​പാ​​​​ർ​​​​ശ​​​​ക​​​​ൾ എ​​​​ന്താ​​​​ണെ​​​​ന്നും രാ​​​​ജ്യ​​​​ത്തെ ഓ​​​​രോ പൗ​​​​ര​​​​നും വാ​​​​യി​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​ര​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. അ​​​​തു​​​​കൊ​​​​ണ്ടു​​ത​​​​ന്നെ അ​​​​തി​​​​നെ​​ത്തു​​​​ട​​​​ർ​​​​ന്ന് കേ​​​​ര​​​​ള​​​​ത്തി​​​​ൽ പാ​​​​ലോ​​​​ളി ക​​​​മ്മി​​​​റ്റി വ​​​​ന്ന​​​​പ്പോ​​​​ഴും സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പു​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​പ്പോ​​​​ഴും ഇ​​​​ത് ഞ​​​​ങ്ങ​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​മാ​​​​ണ് എ​​​​ന്ന് പ​​​​റ​​​​യാ​​​​ൻ ആ ​​​​സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന് കൃ​​​​ത്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ൾ കൈ​​​​വ​​​​ശ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. അ​​​​വി​​​​ടെ സു​​​​താ​​​​ര്യ​​​​ത​​​​യാ​​​​യി​​​​രു​​​​ന്നു സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ മു​​​​ഖ​​​​മു​​​​ദ്ര.

എ​​​​ന്നാ​​​​ൽ, കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് ഇ​​​​പ്പോഴും ഒ​​​​രു ബ്ലാ​​​​ക്ക് ബോ​​​​ക്സ് ആ​​​​ണ്. 2023 മേ​​​​യി​​​​ൽ ജ​​​​സ്റ്റീ​​​​സ് ജെ.​​​​ബി. കോ​​​​ശി റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ട്ട് ഇ​​​​പ്പോ​​​​ൾ മൂ​​​​ന്ന് വ​​​​ർ​​​​ഷ​​​​ത്തോ​​​​ള​​​​മാ​​​​കു​​​​ന്നു. ഇ​​​​ന്നു​​​​വ​​​​രെ ആ ​​​​റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ പൂ​​​​ർ​​​​ണ​​രൂ​​​​പം നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ വ​​യ്​​​​ക്കു​​​​ക​​​​യോ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ക​​​​യോ ചെ​​​​യ്തി​​​​ട്ടി​​​​ല്ല. ഇ​​​​പ്പോ​​​​ൾ കേ​​​​ൾ​​​​ക്കു​​​​ന്ന​​​​ത് ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സ​​​​മി​​​​തി അ​​​​ത് പ​​​​ഠി​​​​ക്കു​​​​ന്നു, 17 വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലാ​​​​യി 220 കാ​​​​ര്യ​​​​ങ്ങ​​​​ൾ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി എ​​​​ന്നൊ​​​​ക്കെ​​​​യാണ്.

ഏ​​​​താ​​​​ണീ 220 കാ​​​​ര്യ​​​​ങ്ങ​​​​ൾ? ഇ​​​​വി​​​​ടെ സു​​​​താ​​​​ര്യ​​​​ത​​​​യു​​​​ടെ പ്ര​​​​ശ്ന​​​​മു​​​​ണ്ട്. ക​​​​മ്മീ​​​​ഷ​​​​ൻ മു​​​​ന്നോ​​​​ട്ടു​​വ​​​​ച്ച നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ കേ​​​​വ​​​​ലം ഭ​​​​ര​​​​ണ​​​​പ​​​​ര​​​​മാ​​​​യ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും ഓ​​​​ഫീ​​​​സ് ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ളും മാ​​​​ത്ര​​​​മാ​​​​ണോ ഈ ​​​​ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി എ​​​​ന്ന് പ​​​​റ​​​​യു​​​​ന്ന 220 എ​​​​ണ്ണം? അ​​​​തോ സ​​​​മു​​​​ദാ​​​​യം കാ​​​​ല​​​​ങ്ങ​​​​ളാ​​​​യി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന വി​​​​ദ്യാ​​​​ഭ്യാ​​​​സ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളി​​​​ലെ അ​​​​പാ​​​​ക​​​​ത​​​​ക​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ക, കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ലെ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്ക് പ​​​​രി​​​​ഹാ​​​​രം കാ​​​​ണു​​​​ക തു​​​​ട​​​​ങ്ങി​​​​യ കാ​​​​ത​​​​ലാ​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ഇ​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടോ?

ഇ​​​​ത​​​​റി​​​​യാ​​​​ൻ ഒ​​​​രേ​​​​യൊ​​​​രു വ​​​​ഴി​​​​യേ ഉ​​​​ള്ളൂ. റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വി​​​​ടു​​​​ക. മൂ​​​​ല​​​​രേ​​​​ഖ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​കാ​​​​തെ അ​​​​തി​​​​ന്മേ​​​​ൽ സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ മാ​​​​ത്രം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത് ജ​​​​നാ​​​​ധി​​​​പ​​​​ത്യ മ​​​​ര്യാ​​​​ദ​​​​യ​​​​ല്ല. എ​​​​ന്താ​​​​ണ് ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്ത​​​​ത് എ​​​​ന്ന് ബോ​​​​ധ്യ​​​​പ്പെ​​​​ട്ടാ​​​​ൽ മാ​​​​ത്ര​​​​മേ അ​​​​തി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി പ​​​​ര്യാ​​​​പ്ത​​​​മാ​​​​ണോ എന്ന് വി​​​​ല​​​​യി​​​​രു​​​​ത്താ​​​​ൻ ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് ക​​​​ഴി​​​​യൂ.

ഒ​​​​രു റി​​​​പ്പോ​​​​ർ​​​​ട്ട് ര​​​​ഹ​​​​സ്യ​​​​മാ​​​​യി വ​​യ്ക്കു​​​​മ്പോ​​​​ൾ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന് ല​​​​ഭി​​​​ക്കു​​​​ന്ന ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സൗ​​​​ക​​​​ര്യം ചെ​​​​റി പി​​​​ക്കിം​​​​ഗ് ആ​​​​ണ്. ത​​​​ങ്ങ​​​​ൾ​​​​ക്ക് സാ​​​​മ്പ​​​​ത്തി​​​​ക ബാ​​​​ധ്യ​​​​ത​​​​യി​​​​ല്ലാ​​​​ത്ത​​​​തും മ​​​​റ്റു വോ​​​​ട്ട് ബാ​​​​ങ്കു​​​​ക​​​​ളെ പി​​​​ണ​​​​ക്കാ​​​​ത്ത​​​​തു​​​​മാ​​​​യ എ​​​​ളു​​​​പ്പ​​​​മു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ മാ​​​​ത്രം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാം. എ​​​​ന്നി​​​​ട്ട് ഞ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്നു​​​​ണ്ട​​​​ല്ലോ എ​​​​ന്ന് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടാം. റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വ​​​​ന്നാ​​​​ൽ മാ​​​​ത്ര​​​​മേ പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട ഈ ​​​​ശി​​​​പാ​​​​ർ​​​​ശ നി​​​​ങ്ങ​​​​ൾ എ​​​​ന്തു​​​​കൊ​​​​ണ്ട് ത​​​​ള്ളി എ​​​​ന്ന് ചോ​​​​ദി​​​​ക്കാ​​​​ൻ സ​​​​മു​​​​ദാ​​​​യ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന് ക​​​​ഴി​​​​യൂ.

അ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ മേ​​​​ശ​​​​പ്പു​​​​റ​​​​ത്ത് വ​​യ്ക്ക​​​​ണ​​​​മെ​​​​ന്ന് പ​​​​ല​​​​ത​​​​വ​​​​ണ സ​​​​മു​​​​ദാ​​​​യ നേ​​​​തൃ​​​​ത്വം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള​​​​ത്. എ​​​​ന്താ​​​​ണ് അ​​​​ർ​​​​ഹ​​​​ത​​​​പ്പെ​​​​ട്ട​​​​തെ​​​​ന്ന് ജ​​​​സ്റ്റീ​​​​സ് കോ​​​​ശി എ​​​​ഴു​​തി​​യ​​ത് ​​വാ​​​​യി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശം നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത് നീ​​​​തി​​​​കേ​​​​ടാ​​​​ണ്. ആ ​​​​അ​​​​വ​​​​കാ​​​​ശം സ്ഥാ​​​​പി​​​​ച്ചു​​​​കി​​​​ട്ടി​​​​യാ​​​​ൽ മാ​​​​ത്ര​​​​മേ എ​​​​ന്ത് ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി എ​​​​ന്നു​​​​ള്ള സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പി​​​​ന് വി​​​​ശ്വാ​​​​സ്യ​​​​ത​​​​യു​​​​ണ്ടാ​​​​കൂ.

വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ​​​​മു​​​​ള്ള ഒ​​​​രു ജ​​​​നാ​​​​ധി​​​​പ​​​​ത്യ രാ​​​​ജ്യ​​​​ത്ത് സ്വ​​​​ന്തം അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ എ​​​​ന്താ​​​​ണെ​​​​ന്ന​​​​റി​​​​യാ​​​​ൻ പൗ​​​​ര​​​​ൻ ഇ​​​​രു​​​​ട്ടി​​​​ൽ ത​​​​പ്പേ​​​​ണ്ടി വ​​​​രു​​​​ന്ന​​​​ത് ശി​​​​പാ​​​​ർ​​​​ശ​​​​ക​​​​ൾ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ത്ത​​​​തി​​​​നേ​​​​ക്കാ​​​​ൾ വ​​​​ലി​​​​യ അ​​​​നീ​​​​തി​​​​യാ​​​​ണ്. വെ​​​​ളി​​​​ച്ച​​​​ത്തു കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ മ​​​​ടി​​​​ക്കു​​​​ന്ന​​​​ത് എ​​​​ന്താ​​​​യാ​​​​ലും അ​​​​ത് ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ത്തി​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​കാ​​​​ൻ വ​​​​ഴി​​​​യി​​​​ല്ല. പ്ര​​​​കാ​​​​ശ​​​​മു​​​​ള്ളി​​​​ട​​​​ത്തേ നീ​​​​തി​​​​യു​​​​ണ്ടാ​​​​കൂ. ഇ​​​​രു​​​​ട്ടി​​​​ൽ കൈ​​​​മാ​​​​റു​​​​ന്ന​​​​വ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ള​​​​ല്ല, ഔ​​​​ദാ​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ്. ക​​​​ണ​​​​ക്കു​​​​പു​​​​സ്ത​​​​കം തു​​​​റ​​​​ന്നു​​​​വ​​​​ച്ച് സം​​​​സാ​​​​രി​​​​ക്കാ​​​​ൻ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​പ്പെ​​​​ട്ട​​​​വ​​​​ർ ത​​​​യാ​​​​റാ​​​​കേ​​​​ണ്ട​​​​ത​​​​ല്ലേ?

Latest News

Up